Author: admin

ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ വാർഷികം 

കൊച്ചി: കള്ളം സത്യം പോലെ പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് സത്യമെന്ന് നാം കരുതുന്നത് യഥാർത്ഥത്തിൽ സത്യം തന്നെയാണോ എന്ന് വിവേചിച്ചറിയേണ്ടതുണ്ടെന്ന് ഫാ.ജോസ് മുങ്ങാട്ടിൽ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ ഫാദർ ഫിർമൂസ് ഫൗണ്ടേഷന്റെ പതിനൊന്നാം വാർഷികത്തോടനുബന്ധിച്ചു നടന്ന സെമിനാറിൽ ...

അഗസ്റ്റിൻ പനച്ചിക്കൽ ദ്വീപുകളുടെ സമരനായകൻ

കൊച്ചി നഗരത്തിന്റെ ഒരു വിളിപ്പാടകലെയുള്ള ദ്വീപുകളാണ് മൂലമ്പിള്ളി, പിഴല, ചേന്നൂർ, കടമക്കുടി, തുണ്ടത്തുംകടവ്, വരാപ്പുഴ തുടങ്ങിയവ. ഇന്ന് റോഡുകളും പാലങ്ങളും വന്ന് വികസിതമായെങ്കിലും അടുത്ത കാലം വരെ അവ ഒറ്റപ്പെട്ട തുരുത്തുകളായിരുന്നു. ദ്വീപുകളുടെ വികസനത്തിനു ...

ഫാ. ഫിർമൂസ് ഫൗണ്ടേഷൻ  വനിതാ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു

കൊച്ചി: ഫാദർ ഫിർമൂസ് വനിതാ പുരസ്ക്കാര വിതരണം എറണാകുളം ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് ശ്രീമതി ഹണി എം. വർഗീസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ഇഎസ്എസ്എസ് ഓഡിറ്റോറിയത്തിൽ  ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ...

ജോസ് തോമസ് കാനപ്പിള്ളി

1933 ഡിസംബർ 10 | 2009 ജൂലൈ 30 ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ക്ഷേമവും വികാസവും ലക്ഷ്യമാക്കി വിവിധ മേഖലകളിൽ കർമ്മനിരതനായിരുന്ന ഉജ്ജ്വല വ്യക്തിത്വമായിരുന്നു ജോസ് തോമസ് കാനപ്പിള്ളി. വരാപ്പുഴ അതിരൂപതയുടെ അല്മായ നേതൃത്വത്തിൽ തിളങ്ങി ...

ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി

മലയാളസാഹിത്യരംഗത്ത് പ്രതിഭയുടെ തിളക്കംകൊണ്ടും സ്ഥിരോത്സാഹത്തിന്‍റെ തെളിച്ചം കൊണ്ടും ശ്രദ്ധേയനായ ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി കേരളീയ ഭാഷാസാഹിത്യ മണ്ഡലത്തിൽ മഹത്തായ സംഭാവനകള്‍ നല്കിയ സര്‍ഗധനനാണ്. കര്‍മമേഖലയില്‍ വിദ്യാഭ്യാസ, ജീവകാരുണ്യ, അധ്യാപനശുശ്രൂഷകളിൽ അദ്ദേഹം മുഖമുദ്ര പതിച്ചു. ...

ജോസഫ് പനയ്ക്കല്‍

‍ ജനജീവിതം സമഗ്രസൂക്ഷ്മതയോടെ ഒപ്പിയെടുക്കാനും വ്യക്തികളുടെ ആന്തരികചലനങ്ങളും ആത്മവ്യാപാരങ്ങളും അതീവ ചാരുവായ ആഖ്യാനതന്ത്രങ്ങളുടെ പിന്‍ബലത്തില്‍ സംവദിക്കാനും കെല്പും ത്രാണിയും പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ് കോട്ടപ്പുറം രൂപതാംഗവും പള്ളിപ്പുറം സ്വദേശിയുമായ ശ്രീ ജോസഫ് പനയ്ക്കല്‍ മാസ്റ്റര്‍. നോവലുകളും ...

ഷെവലിയർ വി.സി. ആന്റണി

1934 ഡിസംബർ 1 | 2012 നവംബർ 30 ലത്തീൻ സമുദായത്തെ കേരളത്തിൽ ഒരു സംഘാതശക്തിയാക്കണം എന്ന ചിന്ത രൂപപ്പെടുന്നതിനു മുൻപേ ആലപ്പുഴ രൂപതയിലെ ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ സംഘാടനത്തിനും ശക്തികരണത്തിനും മുന്നിട്ടിറങ്ങിയ സമുദായ ...

അഡ്വ. ആൻ്റണി എം. അമ്പാട്ട്

കേരള കത്തോലിക്ക സഭയുടെ മൂന്നു റീത്തുകളിലെയും യുവജനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 1978-ൽ രൂപംകൊണ്ട കേരള കാത്തലിക്ക് യൂത്ത് മൂവ്മെൻ്റിൻ്റെ (കെ.സി. വൈ. എം.) പ്രഥമ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ആൻ്റണി എം. അമ്പാട്ട് ...

ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്

മാധ്യമശുശ്രൂഷയുടെ പൊരുളിലേക്കിറങ്ങിച്ചെന്ന പ്രതിഭാധനനായ പത്രപ്രവര്‍ത്തകനാണ് ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്. രാജ്യാന്തരപ്രശസ്തനായ മാധ്യമപരിശീലകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നിങ്ങനെ വിവിധതലങ്ങളിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ എടുത്തുപറയേവയാണ്. വിശ്വാസസത്യങ്ങളെയും സഭാ പാരമ്പര്യങ്ങളെയുംകുറിച്ച് അദ്ദേഹത്തിനുള്ള അവഗാഹം ശ്രദ്ധേയമാണ്. മാധ്യമമേഖലയുടെ നിര്‍ണായകമായ ...

ഷെവലിയര്‍ പത്മശ്രീ ഡോക്ടർ ടോണി ഫെർണാണ്ടസ്

കേരളത്തിലെ പ്രമുഖ നേത്രരോഗ ചികിത്സാ വിദഗ്ദ്ധനാണ് ഡോ. ടോണി ഫെർണാണ്ടസ്. ജീവിതം സമൂഹനിര്‍മിതിക്കുവേണ്ടി ഉഴിഞ്ഞുവച്ച ഷെവലിയര്‍ പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് നേത്രരോഗവിദഗ്ധനായാണ് കൂടുതലായി സേവനം കാഴ്ചവച്ചിട്ടുള്ളത്. സൗജന്യ നേത്രചികിത്സാക്യാമ്പുകള്‍ സംഘടിപ്പിച്ച് സമൂഹത്തിലെ താഴേക്കിടയിലുള്ള ...