യുവജനങ്ങൾക്ക് വഴികാട്ടിയും പ്രിയങ്കരനുമായിരുന്ന ഫാ. ഫിർമുസ് കാച്ചപ്പിള്ളി ഒ.സി.ഡി. യുടെ 13-ാമത് അനുസ്മരണ സമ്മേളനം നടത്തി. 
 
മുൻ പാർലമെന്റ് അംഗവും കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇൻഡ്യയുടെ പ്രസിഡണ്ടും കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രസിഡന്റുമായ ഡോ. ചാൾസ് ഡയസ് സമ്മേളനം ഉത്ഘാടനം ചെയ്തു. വരാപ്പുഴ അതിരുപത കെസിവൈഎം ഓഫിസിൽ നടന്ന സമ്മേളനത്തിൽ ഫാ. ഫിർമുസ് ഫൗണ്ടേഷൻ പ്രസിഡണ്ട് മാത്യു ലിഞ്ചൻ റോയ് അധ്യക്ഷത വഹിച്ചു.
 
കെഎൽസിഎ സംസ്ഥാന പബ്ലിക് റിലേഷൻസ് ഓഫീസർ സിബി ജോയ് ഫാ. ഫിർമുസ് കാച്ചപ്പിള്ളി അനുസ്മരണംനടത്തി.സമ്മേളനത്തിന്റെ ഭാഗമായി ലെയോ പതി നാലാമൻ പാപ്പയുടെ “മഗ്‌നിഫിക്ക ഹ്യുമാനിറ്റസ് “എന്ന ചക്രിക ലേഖനത്തെ അധികരിച്ച് “മനുഷ്യാന്തസ്സും നിർമ്മിത ബുദ്ധിയുയും” എന്ന വിഷയത്തിൽ ആലുവ കർമല ഗിരി സെമിനാരിയിലെ പ്രൊഫ. റവ. ഡോ. ഷാനു ഫെർണാണ്ടസ്
പ്രഭാഷണo നടത്തി.
 
കെ സി ബി സി യുടെ മികച്ച മാതാധ്യാപകനുള്ള പുരസ്കാര ജേതാവ് ഡോ.ഗ്രിഗറി പോളിനെ ചടങ്ങിൽ ആദരിച്ചു. ഫൗണ്ടേഷൻ ജന. സെക്രട്ടറി എൻ. സി അഗസ്റ്റിൻ, ട്രഷറര്‍ 
പി ആർ. ലോറൻസ്,  ജോയി ഗോതുരുത്ത്, പി ആർ അലോഷ്യസ് ഡോ. ഗ്രിഗറി പോൾ,
അഡ്വക്കേറ്റ് ജസ്റ്റിൻ കരിപ്പാട്ട് , കെ സി വൈ എം വരാപ്പുഴ അതിരുപത പ്രസിഡന്റ് രാജീവ് പാട്രിക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.