ദേവാലയ സംഗീത ശുശ്രൂഷകർക്കായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സിസിലിയൻ പുരസ്ക്കാരങ്ങൾ വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ റവ.ഡോ. ആന്റണി വാലുങ്കൽ സമ്മാനിച്ചു. ധന്യമായ ദൈവശുശ്രൂഷയാണ് ദേവാലയ സംഗീതജ്ഞരുടേതെന്നും അവരുടെ ത്യാഗവും സമർപ്പണവും അനുഗ്രഹമായി പരിണമിക്കുമെന്നും  ബിഷപ് ഡോ. ആൻ്റണി വാലുങ്കൽ പറഞ്ഞു. ദീർഘകാലത്തെ സമർപ്പിത സേവനത്തിന്
 തെരത്തെടുക്കപ്പെട്ട  37  പേരെയാണ് ദേവാലയ സംഗീത ശുശ്രൂഷകരുടെ മധ്യസ്ഥയായ വി. സിസിലിയുടെ നാമധേയത്തിൽ ആദരിച്ചത്.
 
എറണാകുളം  ഇ.എസ്.എസ് എസ് ഹാളിൽ നടന്ന പരിപാടിയിൽ 
ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ പ്രസിഡണ്ട് മാത്യു ലിഞ്ചൻ റോയി അധ്യക്ഷനായിരുന്നു. 
സി.ടി.സി സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ സി. പേഴ് സി സി.ടി.സി., മഞ്ഞുമ്മൽ കർമ്മലീത്ത പ്രൊവിൻസ് കൗൺസിലർ ഫാ.ജോസഫ് മരോട്ടിക്കപ്പറമ്പിൽ, ഓഡിറ്റ് ഡിപാർട്ട്മെന്റ് റിട്ട. സീനിയർ ഡെപൂട്ടിഡയറക്ടർ ജോയ് കൈ മാതുരുത്തി. ഗായകരുസംഗീതജ്ഞരുമായ  മരിയദാസ് വട്ടമാക്കൽ,  ടോണി പള്ളൻ, സെബി നായരമ്പലം,ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എൻ.സി.അഗസ്റ്റിൻ ,കൺവീനർ അലോഷ്യസ് പി.ആർ  സ്റ്റൈവി പി.ടി .എന്നിവർ പ്രസംഗിച്ചു.