കൊച്ചി: കള്ളം സത്യം പോലെ പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് സത്യമെന്ന് നാം കരുതുന്നത് യഥാർത്ഥത്തിൽ സത്യം തന്നെയാണോ എന്ന് വിവേചിച്ചറിയേണ്ടതുണ്ടെന്ന് ഫാ.ജോസ് മുങ്ങാട്ടിൽ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ ഫാദർ ഫിർമൂസ് ഫൗണ്ടേഷന്റെ പതിനൊന്നാം വാർഷികത്തോടനുബന്ധിച്ചു നടന്ന സെമിനാറിൽ സത്യാനന്തര കാലത്തെ സാമൂഹിക നീതി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഫാ. മുളങ്ങാട്ടിൽ. സത്യം തിരിച്ചറിയാനും അത് ഉറക്കെ വിളിച്ചു പറയാനുമുള്ള ഉത്തരവാദിത്വം ഓരോരുത്തർക്കുമുണ്ട്. നാണിക്കാനുള്ള കാര്യങ്ങളിൽ അഭിമാനിക്കുയും അഭിമാനിക്കേണ്ടവയിൽ നാണിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നമ്മുടെ സമൂഹം മാറിയിരിക്കുന്നു – അദ്ദേഹം വിലയിരുത്തി. സെമിനാറിൽ ശ്രീ ജോയി ഗോതുരുത്ത് മോഡറേറ്ററായിരുന്നു.

മുതിർന്ന അൽമായ നേതാവും ഫൗണ്ടേഷൻ ട്രഷറുമായ പി.ആർ. ലോറൻസിനെ യോഗത്തിൽ ആദരിച്ചു. വാർഷിക സമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡണ്ട് മാത്യു ലിഞ്ചൻ റോയി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടി എൻ.സി. അഗസ്റ്റിൻ, വൈസ് പ്രസിഡണ്ട് പി.ആർ. അലോഷ്യസ് , ട്രഷറർ പി.ആർ. ലോറൻസ് , ജേ.സെക്രട്ടറി സിബി ജോയി, അഡ്വ.കെ.എസ് ജിജോ എന്നിവർ പ്രസംഗിച്ചു.

അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളായി മാത്യു ലിഞ്ചൻ റോയി (പ്രിഡണ്ട്) പി.ആർ. അലോഷ്യസ് , അഗസ്റ്റിൻ പനച്ചിക്കൽ (വൈ.പ്രസിഡണ്ടുമാർ) എൻ.സി. അസ്റ്റിൻ (ജനറൽ സെക്രട്ടറി) ജോസി എം.ജി, സിബി ജോയി (ജോ.സെക്രട്ടറിമാർ ) പി.ആർ ലോറൻസ് (ട്രഷറർ) ജെസി ഇ .സി., ലിജ ഫ്രാൻസീസ്, ജോയി ഗോതുരുത്ത്, ജോസഫ് ജൂഡ് ഷാജി ജോർജ് , ലൂയിസ് തണ്ണിക്കോട്, ജോസഫ് ബെന്നൻ, സൈമൺ ജോസ്, അഡ്വ.കെ.എസ് ജിജോ, ഐ.എം. ആന്റണി, മാത്യു ഹിലാരി, (കമ്മിറ്റി അംഗങ്ങൾ) വി.എ. കൊച്ചുത്രേസ്യ,പി.ടി. സ്റൈവി (ഓഡിറ്റർ മാർ) എന്നിവരെ തെരഞ്ഞെടുത്തു.