കൊച്ചി: ഫാദർ ഫിർമൂസ് വനിതാ പുരസ്ക്കാര വിതരണം എറണാകുളം ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് ശ്രീമതി ഹണി എം. വർഗീസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ഇഎസ്എസ്എസ് ഓഡിറ്റോറിയത്തിൽ  ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻ്റ്  മാത്യു ലിഞ്ചൻ റോയി അധ്യക്ഷത വഹിച്ചു. തൃക്കാക്കര ഭാരത മാതാ കോളേജ് റിട്ട. അധ്യാപിക ഡോ. കൊച്ചുറാണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം 
മാനേജർ സിൻസി മോൾ ആൻ്റണി കെ, എറണാകുളം ഇൻഫന്റ്  ജീസസ് ഇടവക വികാരി റവ. ഡോ. ഡഗ്ളസ് പിൻഹീറോ , നായരമ്പലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
വൈസ് പ്രസിഡൻ്റ്  വി.എ. കൊച്ചുത്രേസ്യ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എൻ.സി.അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ്  പി. ആർ. അലോഷ്യസ്, സിബി ജോയ്, ജൂലിയറ്റ് ഡാനിയൽ,സി.ഡോ: സൂസി കിണറ്റിങ്കൽ, ഡോ അഞ്ജു ഉണ്ണി എന്നിവർ പ്രസംഗിച്ചു.
 
സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രചോദനാത്മക സേവനങ്ങൾ നടത്തുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ജൂലിയറ്റ് ഡാനിയൽ (സ്രമഗ്ര സംഭവനകൾ), ആഗ്ന എൽസ ജോസഫ്, സൈന അറക്കൽ (ക്രായികം ) അന്ന ബെൻ (സിനിമ) ബെൻസി ആൻ്റണി, (ചിത്രകല),
ഡോ. അഞ്ജു ഉണ്ണി, റീനാ റാഫേൽ (വിദ്യാഭ്യാസം) ഡോ. സൂസി കിണറ്റിങ്കൽ ( ചരിത്ര ഗവേഷണം) കാതറൈൻ തെരേസ (സാഹിത്യം)- ജെസ്സി ജെയിംസ്, ഡോ: ഗ്ലാഡിസ് മേരി ജോൺ ( സഭാ സേവനം, ലിത ആൽബി, മേരി ജോൺ അച്ചാരു പറമ്പിൽ സ്രാമൂഹിക സേവനം) കുഞ്ഞുമോൾ ജോസ് ( സംരംഭക ) മേരി മാർഗരറ്റ് പ്രകാശ്യ (ഭരണ നിർവഹണം)
സെലീന മൈക്കിൾ , ബേബി പുഷ്ക്കാൻ (മറ്റു വിഭാഗം) എന്നീ 17 പേർക്കാണ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്.