Category: Duxarium

ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി

മലയാളസാഹിത്യരംഗത്ത് പ്രതിഭയുടെ തിളക്കംകൊണ്ടും സ്ഥിരോത്സാഹത്തിന്‍റെ തെളിച്ചം കൊണ്ടും ശ്രദ്ധേയനായ ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി കേരളീയ ഭാഷാസാഹിത്യ മണ്ഡലത്തിൽ മഹത്തായ സംഭാവനകള്‍ നല്കിയ സര്‍ഗധനനാണ്. കര്‍മമേഖലയില്‍ വിദ്യാഭ്യാസ, ജീവകാരുണ്യ, അധ്യാപനശുശ്രൂഷകളിൽ അദ്ദേഹം മുഖമുദ്ര പതിച്ചു. ...

ജോസഫ് പനയ്ക്കല്‍

‍ ജനജീവിതം സമഗ്രസൂക്ഷ്മതയോടെ ഒപ്പിയെടുക്കാനും വ്യക്തികളുടെ ആന്തരികചലനങ്ങളും ആത്മവ്യാപാരങ്ങളും അതീവ ചാരുവായ ആഖ്യാനതന്ത്രങ്ങളുടെ പിന്‍ബലത്തില്‍ സംവദിക്കാനും കെല്പും ത്രാണിയും പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ് കോട്ടപ്പുറം രൂപതാംഗവും പള്ളിപ്പുറം സ്വദേശിയുമായ ശ്രീ ജോസഫ് പനയ്ക്കല്‍ മാസ്റ്റര്‍. നോവലുകളും ...

അഡ്വ. ആൻ്റണി എം. അമ്പാട്ട്

കേരള കത്തോലിക്ക സഭയുടെ മൂന്നു റീത്തുകളിലെയും യുവജനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 1978-ൽ രൂപംകൊണ്ട കേരള കാത്തലിക്ക് യൂത്ത് മൂവ്മെൻ്റിൻ്റെ (കെ.സി. വൈ. എം.) പ്രഥമ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ആൻ്റണി എം. അമ്പാട്ട് ...

ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്

മാധ്യമശുശ്രൂഷയുടെ പൊരുളിലേക്കിറങ്ങിച്ചെന്ന പ്രതിഭാധനനായ പത്രപ്രവര്‍ത്തകനാണ് ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്. രാജ്യാന്തരപ്രശസ്തനായ മാധ്യമപരിശീലകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നിങ്ങനെ വിവിധതലങ്ങളിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ എടുത്തുപറയേവയാണ്. വിശ്വാസസത്യങ്ങളെയും സഭാ പാരമ്പര്യങ്ങളെയുംകുറിച്ച് അദ്ദേഹത്തിനുള്ള അവഗാഹം ശ്രദ്ധേയമാണ്. മാധ്യമമേഖലയുടെ നിര്‍ണായകമായ ...

ഷെവലിയര്‍ പത്മശ്രീ ഡോക്ടർ ടോണി ഫെർണാണ്ടസ്

കേരളത്തിലെ പ്രമുഖ നേത്രരോഗ ചികിത്സാ വിദഗ്ദ്ധനാണ് ഡോ. ടോണി ഫെർണാണ്ടസ്. ജീവിതം സമൂഹനിര്‍മിതിക്കുവേണ്ടി ഉഴിഞ്ഞുവച്ച ഷെവലിയര്‍ പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് നേത്രരോഗവിദഗ്ധനായാണ് കൂടുതലായി സേവനം കാഴ്ചവച്ചിട്ടുള്ളത്. സൗജന്യ നേത്രചികിത്സാക്യാമ്പുകള്‍ സംഘടിപ്പിച്ച് സമൂഹത്തിലെ താഴേക്കിടയിലുള്ള ...

പി.എഫ്. മാത്യൂസ്

സാഹിത്യത്തില്‍ വേറിട്ടുനില്ക്കുന്ന സംവേദനപ്പൊലിമയും പദസംഘാതങ്ങളുടെ  അസ്പൃശ്യതയും വ്യതിരിക്ത സങ്കല്പനങ്ങളുടെ സന്നിവേശനവുമാണ് പി.എഫ്. മാത്യൂസിന്റെ തനിമ. പൊതുവേ ഒച്ചപ്പാടുാക്കാനും സ്വാത്മവിളംബരം നടത്താനും വിമനസ്സായ ഇദ്ദേഹം, രചനാ മുഹൂര്‍ത്തങ്ങളില്‍ നിരതിശായിയായ അര്‍ഥകല്പനകള്‍ അവശേഷവും ഒാഹരിയുമാക്കുന്ന വാങ്മയകാരനാണ്. സാമ്പ്രദായികമായ ...

ജെറി അമല്‍ദേവ്

സംഗീതത്തില്‍ അതുല്യപ്രതിഭനായ ജെറി അമല്‍ദേവ് ഹിന്ദുസ്ഥാനി സംഗീതത്തിലെന്നപോലെ വിശ്വസംഗീതത്തിലും അപാരജ്ഞാനം പുലര്‍ത്തുന്ന കലോപാസകനാണ്. ദൈവം നല്കിയ താലന്ത് അതിന്‍റെ പൂര്‍ണതയില്‍ വിനിയോഗിക്കാന്‍ ശ്രമിച്ച അദ്ദേഹം നിരന്തരം യത്നത്തിലൂടെ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായി. മികച്ച സംഗീതസംവിധായകനായി ...

സിപ്പി പള്ളിപ്പുറം

മലയാളത്തിലെ ബാലസാഹിത്യരചനയില്‍ സര്‍ഗസിദ്ധിയുടെ അപൂര്‍വചാരുത പ്രകടമാക്കിയ പ്രതിഭാധനനാണു സിപ്പി പള്ളിപ്പുറം. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കഥയിലും കവിതയിലും ലേഖനത്തിലും അനായാസമായ രചനാവൈഭവമാണ് അദ്ദേഹത്തിന്‍റേത്. അനുവാചകരെ പിടിച്ചിരുത്താനുള്ള ശൈലീവിലാസം അദ്ദേഹത്തിനു സ്വായത്തമാണ്. ആയിരക്കണക്കിനു ...