സാഹിത്യത്തില്‍ വേറിട്ടുനില്ക്കുന്ന സംവേദനപ്പൊലിമയും പദസംഘാതങ്ങളുടെ  അസ്പൃശ്യതയും വ്യതിരിക്ത സങ്കല്പനങ്ങളുടെ സന്നിവേശനവുമാണ് പി.എഫ്. മാത്യൂസിന്റെ തനിമ. പൊതുവേ ഒച്ചപ്പാടുാക്കാനും സ്വാത്മവിളംബരം നടത്താനും വിമനസ്സായ ഇദ്ദേഹം, രചനാ മുഹൂര്‍ത്തങ്ങളില്‍ നിരതിശായിയായ അര്‍ഥകല്പനകള്‍ അവശേഷവും ഒാഹരിയുമാക്കുന്ന വാങ്മയകാരനാണ്. സാമ്പ്രദായികമായ ബിംബസ്വീകാരങ്ങള്‍ പാടേ വിഗണിക്കുന്നതാണ് മാത്യൂസിന്റെ ശൈലീവിശേഷം.

കേരളടൈംസ് പത്രാധിപസമിതിയംഗമായാണ് ജേര്‍ണലിസം വൃത്തങ്ങളിലേക്കുള്ള കടന്നുവരവ്. അധികം വൈകാതെ എറണാകുളം അഡ്വക്കേറ്റ് ജനറല്‍ ഒാഫീസില്‍  ഉദേ്യാഗസ്ഥനായി. അതിനകം മലയാളനാടും സാഹിതിയും ക നിസ്തുല പ്രതിഭനായ കഥാകൃത്തും നോവലിസ്റ്റുമായി അംഗീകാര്യമായൊരു ഇരിപ്പിടം കത്തെിക്കഴിഞ്ഞിരുന്നു പി.എഫ്. മാത്യൂസ്. വരാപ്പുഴ അതിരൂപതാംഗമായ അദ്ദേഹമിപ്പോള്‍ തൃക്കാക്കരയാണ് സ്ഥിരതാമസം. എറണാകുളം പൂവങ്കേരി കുടുംബാഗം.

ചെറുകഥ, നോവല്‍, തിരക്കഥ എന്നിവയാണ് വ്യാപാരപരിസരങ്ങള്‍. അടിയാളപ്രേതം, കടലിന്റെ മണം, ചാവുനിലം, പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ, ഇരുട്ടില്‍ ഒരു പുണ്യവാളന്‍ തുടങ്ങി എല്ലാ രചനകളും വൈവിധ്യമേദുരങ്ങളത്രേ. ജൂഡ് അട്ടിപ്പേറ്റിയുടെ സംവിധാനത്തില്‍ മാത്യൂസ് തിരക്കഥയെഴുതിയ ടിവി സീരിയല്‍ മിഖായേലിന്റെ സന്തതികള്‍ക്ക് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും കുട്ടിസ്രാങ്ക് എന്ന സിനിമയുടെ തിരക്കഥയ്ക്ക് ദേശീയപുരസ്കാരവും. ജീവല്‍സംസ്കൃതിയും ചോരയുടെ ചുടുഗന്ധവും പി.എഫിന്റെ രചനകളില്‍ അനുഭവിച്ചറിയാം. ലത്തീന്‍ പൈതൃകം ഇതിന്റെയെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. അടിയാളപ്രേതത്തിന് ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മുഴക്കം ചെറുകഥാസമാഹാരത്തിന് വീും കേരളസാഹിത്യഅക്കാദമി പുരസ്കാരം.

ധ്വനിസാന്ദ്രമായ ശൈലീസൗഭഗംകൊും അപൂര്‍വചാരുവായ പദസങ്കലനവൈഭവംകൊും സാഹിത്യത്തില്‍ പ്രതിഭിന്നമായൊരു രാജവീഥി തുറന്ന കഥാകാരന്‍ ശ്രീ പി.എഫ് മാത്യൂസിന് കെ.ആര്‍.എല്‍.സി.സി ലെ സാഹിത്യ അവാര്‍ഡ്  സമ്മാനിച്ചു.