മാധ്യമശുശ്രൂഷയുടെ പൊരുളിലേക്കിറങ്ങിച്ചെന്ന പ്രതിഭാധനനായ പത്രപ്രവര്‍ത്തകനാണ് ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്. രാജ്യാന്തരപ്രശസ്തനായ മാധ്യമപരിശീലകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നിങ്ങനെ വിവിധതലങ്ങളിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ എടുത്തുപറയേവയാണ്. വിശ്വാസസത്യങ്ങളെയും സഭാ പാരമ്പര്യങ്ങളെയുംകുറിച്ച് അദ്ദേഹത്തിനുള്ള അവഗാഹം ശ്രദ്ധേയമാണ്. മാധ്യമമേഖലയുടെ നിര്‍ണായകമായ പ്രസക്തിയും പ്രാധാന്യവും ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസിന്റെ ജീവിതത്തില്‍ വ്യക്തമായി കാണാന്‍ കഴിയും . സഭയെയും സമൂഹത്തെയും സംബന്ധിച്ചേടത്തോളം വിലമതിക്കാനാവാത്ത വ്യക്തിപ്രാഭവമാണ് അദ്ദേഹത്തിന്റേത്. തന്റെ സിദ്ധിയും കഴിവുകളും സഭയ്ക്കും സമൂഹത്തിനുമായി സമര്‍പ്പിക്കുവാന്‍ എപ്പോഴും ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് സന്നദ്ധനാണ്. ഇന്ത്യയിലെ കത്തോലിക്ക പത്രപ്രവര്‍ത്തകരുടെ സംഘടനയായ ICPA (Indian Catholic Press Association)യുടെ ദേശീയ പ്രസിഡന്റാണ് ഇഗ്നേഷ്യസ്.

 

ദീര്‍ഘകാലം മലയാള മനോരമയില്‍ ചീഫ് സബ് എഡിറ്ററായി സമര്‍പ്പിത ചേതസ്സായി പ്രവര്‍ത്തിച്ച അദ്ദേഹം കേരളജനതയുടെ സര്‍തോമുഖമായ വളര്‍ച്ച എപ്പോഴും മനസ്സില്‍ കിരുന്നു. പത്രപ്രവര്‍ത്തകര്‍ക്കായുള്ള ദേശാന്തരീയ പുരസ്കാരം, ടൈറ്റസ് ബ്രാന്റ്സ്മാ അവാര്‍ഡ്, യൂസിപ് അവാര്‍ഡ്, ലയണ്‍സ് ഇന്റര്‍നാഷണല്‍, കേരള പ്രസ് അക്കാദമി അവാര്‍ഡ് തുടങ്ങിയവ അദ്ദേഹത്തിനുലഭിച്ച പുരസ്കാരങ്ങളില്‍ ചിലതുമാത്രമാണ്. സമൂഹത്തിനും സമുദായത്തിനും വേി അര്‍പ്പണബോധത്തോടെ പത്രപ്രവര്‍ത്തനം നടത്തുന്ന ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് ലെ കെ.ആര്‍.എല്‍.സി.സി. മാധ്യമഅവാര്‍ഡിന് അര്‍ഹനായി.  മംഗലപ്പുഴ സെമിനാരിയുടെ കഥ, മനുഷ്യസ്നേഹി തിയോഫിനച്ചന്‍, ജോണ്‍ പോള്‍ രാമന്‍, മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. 

MASCOM (Manorama School of Communication) അധ്യാപകനായുള്ള ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസിന്റെ സേവനം യുവതലമുറയ്ക്കു വലിയ മാര്‍ഗദര്‍ശനമായിത്തീര്‍ന്നു. പത്രപ്രവര്‍ത്തന രംഗത്തെ ശിഷ്യര്‍ തങ്ങളുടെ അദ്ധ്യാപകന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി The Rainbow എന്ന പുസ്കം പ്രസിദ്ധീകരിച്ചിരുന്നു.

വരാപ്പുഴ അതിരൂപതാംഗമായ അദ്ദേഹം രൂപതയ്ക്കുവേി അക്ഷീണം പ്രവര്‍ത്തിച്ചിട്ടു്. ജീവനാദം മാസികയുടെ ആരംഭം മുതല്‍ അതിന്റെ പത്രാധിപരായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം പുതിയ എഴുത്തുകാരെ വളര്‍ത്തിയെടുക്കാനും ചിരപ്രതിഷ്ഠിതരായ എഴുത്തുകാരുടെ സംഭാവനകള്‍ പൊതുജനത്തിന് ഉപയുക്തമാക്കാനും ശ്രമിച്ചുവരുന്നു.